Wednesday, May 18, 2005

ഒരു കഥ (അവസാനിക്കുന്നു)

"നാലാം നിലയിലാണു്‌," ഉണ്ണി മുന്‍പേ നടന്നു. എന്തു പറയണമെന്നെനിക്കറിയില്ല. എന്താണവന്റെ കത്തുകള്‍ക്കു ഞാന്‍ മറുപടി എഴുതാത്തതു്‌? എന്തിനാണവനെ മറന്നതു്‌? അവന്റെ കണ്ണുകള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു, തീരാദുഃഖത്തിന്റെ കടല്‍ പോലെ...

"പിന്നെ, നീ ഇന്ദുവിനെക്കുറിച്ചൊന്നും ഇപ്പോള്‍ അവനോടു പറയണ്ട. അവനതൊന്നുമറിയില്ല." ഉണ്ണിയുടെ താക്കീതു്‌.

"ഇപ്പോള്‍ ബോധം ഉണ്ടു്‌. വേണമെങ്കില്‍ നിങ്ങള്‍ക്കു സംസാരിക്കാം. പത്തു മിനിട്ടു്‌," സിസ്റ്റര്‍ വാച്ചില്‍ നോക്കി. പത്തു മിനിട്ടു്‌. കുമ്പസാരിക്കാന്‍.

വെളുത്ത വിരിപ്പുകള്‍.

"മുരളിയോ? ഞാന്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." ഒരു രഹസ്യം വെളിപ്പെടുത്തും പോലെ അവന്‍ പറഞ്ഞു.

"നിനക്കിപ്പോള്‍ എങ്ങനെയുണ്ടു്‌?"

"സിസ്റ്റര്‍ പറഞ്ഞില്ലേ? ബോധമുണ്ടെന്നു്‌? ബോധമുണ്ടു്‌. വേദന അറിയാം." അവന്റെ പ്രിയപ്പെട്ട കടങ്കഥകള്‍.

"നീ എന്തേ ഇങ്ങനെ വിഷണ്ണനായി? ക്മോണ്‍, ചിയര്‍ അപ്‌! യൂ 'ര്‍ ഗെറ്റിംഗ്‌ വെല്‍."

"വേണ്ട മുരളീ..." അവന്റെ കണ്ണുകള്‍ എന്നെ വിലക്കി.

മൌനത്തിന്റെ നിമിഷങ്ങള്‍ പത്തുമിനിട്ടില്‍ നിന്നടര്‍ന്നുവീണുകൊണ്ടിരുന്നു.

"മാധവാ..."

അവന്‍ കണ്ണുകളുയര്‍ത്തി.

"ഞാന്‍ നാളെ തിരിച്ചു പോകുകയാണു. പാരിസിലേക്കു്‌. നിനക്കറിയാമോ, ചിലപ്പോള്‍ ഞാന്‍ വിചാരിക്കും, നീ പറഞ്ഞതു ശരിയാണെന്നു്‌: ഈ യാത്രയ്ക്കു ലക്ഷ്യമില്ല."

എന്തിനതു പറഞ്ഞെന്നെനിക്കറിയില്ല. ഞാന്‍ തുടര്‍ന്നു, "നിന്നെ ഇങ്ങനെ വിട്ടു പോകാന്‍ മനസ്സു വരുന്നില്ല. പക്ഷേ എന്റെ ടിക്കറ്റ്‌ നാളത്തേക്കാണു്‌. എനിക്കു പോയേ തീരൂ." ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. "അവിടെ ധാരാളം പണിയുണ്ടു്‌."

അവന്റെ കണ്ണുകള്‍ ഏതോ അനന്തതയിലേക്കുറ്റു നോക്കുകയായിരുന്നു.

ഞാന്‍ ചുറ്റും നോക്കി. അവന്റെ കിടക്കയ്കരികില്‍ ഒരു കടും പച്ച ഫോണ്‍ ആശുപത്രിയുടെ നിറം മങ്ങിയ വെളുപ്പില്‍ നിന്നു മാറി നിന്നു. എനിക്കതു വിചിത്രമായി തോന്നി. ഫോണ്‍? ഇവിടെ? പതുക്കെ ഞാന്‍ റിസീവര്‍ എടുത്തു ചെവിയില്‍ ചേര്‍ത്തു. അനന്തതയില്‍ നിന്നുള്ള നിശ്ശബ്ദത. "ഇറ്റ്സ്‌ ഡെഡ്‌," ഞാന്‍ അതു തിരിച്ചു വച്ചു.

"നീ ഇന്നു വരുമെന്നെനിക്കറിയാമായിരുന്നു."

"എങ്ങനെ?" എനിക്കു തന്നെ അതറിയില്ലായിരുന്നല്ലോ!

"ഇന്ദു പറഞ്ഞു." ഞാന്‍ തരിച്ചു നിന്നു.

"മാധവാ..." എന്തു പറയണം?

അവന്റെ കണ്ണുകള്‍ ഉത്തരം പ്രതീക്ഷിച്ചെന്ന പോലെ എന്നെത്തന്നെ നോക്കുന്നു. പുറത്തു നര്‍സിന്റെ കാല്‍പ്പെരുമാറ്റം.

"മാധവാ, ഇന്ദു... ഇന്ദു മരിച്ചു പോയി!"

"മൂന്നു വര്‍ഷമായി, അല്ലേ?"

"റിങ്‌... റിങ്‌..." ഒരു കടും പച്ച ഫോണ്‍ മണി മുഴക്കി.

--------------------

That's it. Sorry for serializing it. And sorry for the surreal ending. It's just a silly surreal story, if you wish. Or, you could find therein some room for reflection, on meaning of/in life (and death). And on the changing lives of these three souls, Murali, Indu and Madhavan.

Or, with due apologies to Chandumenon's Indulekha, this could be just another Indu-Madhavam! :-)

4 comments:

Anonymous said...

That was nice, mp

കെവിൻ & സിജി said...

ഉം, കഥ വായിച്ചു് മനസ്സിനൊരു വെഷമാക്കി. എന്തൂട്ടാടോ ഇങ്ങനെ വെഷമിപ്പിയ്ക്കണ കഥയെഴുതണേ?

Manoj Prabhakaran said...

why kevin, doesn't it end in a (somewhat) upbeat way? i mean, till then it's all so dark, and suddenly it becomes either silly, or hopeful (depending on how you read it).

anyway, thanks folks for reading and commenting :)

സു | Su said...

എം പി,
കഥയൊന്നും മോശമില്ല. പക്ഷെ എല്ലാരും ഇങ്ങിനെ കൊല്ലാന്‍ തുടങ്ങിയാല്‍ നമ്മുടെ കാലന്റെ പണി നിന്നുപോവും .അതുകൊണ്ടു ഇന്ദു മരിക്കേണ്ടാട്ടോ. ഇന്ദു വന്നോട്ടെ മാധവനെ കാണാന്‍ . അതാ നല്ലതു ഇപ്പോ. മാധവനു വല്യ സ്നേഹം അല്ലേ ഇന്ദുവിനെ? അപ്പൊ ഇന്ദു വന്നു കണ്ടാല്‍ മാധവനും രക്ഷപ്പെടും .

സു.