Saturday, May 14, 2005

ഒരു കഥ (ഭാഗം ഒന്നു)

ആരംഭശൂരത എന്നു പറയും. ഇതാ ഒരു blog-entry കൂടെ ഇന്നു. ഇതു ഞാന്‍ പണ്ടു്‌ -- പണ്ടെന്നു വച്ചാല്‍ പ്രിന്‍സ്റ്റണില്‍ എന്റെ ആദ്യത്തെ വര്‍ഷത്തില്‍ -- എഴുതിയ ഒരു കഥയാണു്‌. ചെറു കഥയാണു്‌. വലിയ മെച്ചമൊന്നും അല്ല (പക്ഷേ എന്തു ചെയ്യാം, ഇതേ ഉള്ളൂ കൈവശം). ഇതിനെ serialize ചെയ്തു പ്രസിദ്ധീകരിക്കാം എന്നു വച്ചു. (സ്വന്തം blog ഉള്ളപ്പോള്‍ പിന്നെ വേറേ പ്രസാധകരെന്തിനു?) അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം ("comments are welcome" എന്നു്‌. ശ്ശെടാ, മലയാളത്തില്‍ english-ഇന്റെ കലര്‍പ്പുണ്ടല്ലോ!). വരമൊഴി ഉപയോഗിച്ചു വലിയ ശീലമൊന്നും ഇല്ല. മലയാളമാണെങ്കില്‍ എഴുതിയിട്ടു കാലം കുറേയായി. (ഇതു മലയാളം "എഴുത്താണോ"?) തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഒരു കഥ (ഭാഗം ഒന്നു)

ഇപ്പോള്‍ മഴ ഇല്ല. നനഞ്ഞ ഇലകള്‍ക്കിടയിലൂടെ സ്ട്രീറ്റ്‌-ലൈറ്റിന്റെ വെളിച്ചം. ഇരുട്ടില്‍ മൂടല്‍മഞ്ഞു പ്രകാശിക്കുന്നു. ഞാന്‍ വേഗത്തില്‍ നടന്നു. കുന്നിറങ്ങി, പുഴയോരത്തുകൂടെ; പാലം കടന്നു റോഡിലേക്കു്‌... എങ്ങോട്ടെന്നറിയാതെ ഒരു തീര്‍ത്ഥയാത്ര. യാത്രയ്ക്കു ലക്ഷ്യമില്ലെന്നറിഞ്ഞ രാവുകളിലൊന്നു. പിന്നിട്ട വഴികള്‍ വീണ്ടും മുന്നില്‍...

ദൂരെ ഗ്രാജ്വേറ്റ്‌ കോളേജിന്റെ ടവര്‍. കരഞ്ഞു കരിയൊലിച്ച കണ്ണൊപ്പി പിന്നിലാകാശം. പാതി മറഞ്ഞ ചന്ദ്രന്‍. ഇന്നും ആ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. മനസ്സിലെ ഏകാന്തത ആ ടവറില്‍ തെളിഞ്ഞ വിളക്കുകള്‍ പോലെ. മങ്ങിക്കത്തിയ വിളക്കുകള്‍.

പന്ത്രണ്ടു വര്‍ഷം. ഇന്നു വീണ്ടും ഞാന്‍ ആ പാതകളിലൂടെ നടന്നു. പ്രിന്‍സ്റ്റണ്‍ യൂണിവേര്‍സിറ്റിയിലെ ഗംഭീര സൌധങ്ങള്‍ എനിക്കു ചുറ്റും ഉയര്‍ന്നു. പൊടിമൂടിയ വഴികള്‍ ഓടു പാകിയ പാതകളായി. ആ പാതകളിലൂടെ ഞാന്‍ നിന്നെത്തേടി അലഞ്ഞു. ഇനി നീ ഇവിടെ വരില്ലെന്നറിഞ്ഞിട്ടും.

"റിങ്‌ റിങ്‌..." ഫോണിന്റെ ശബ്ദം എന്നെ ഉണര്‍ത്തി. നീ ആയിരുന്നു. ഈ ദുഃസ്വപ്നങ്ങള്‍ക്കിടയില്‍, ഇരുള്‍ മൂടിയ നടപ്പാതകള്‍ക്കിടയില്‍, മിന്നിമറയുന്ന ഒരു നിലവിളക്കായി, നിറഞ്ഞുകത്തുന്ന നിലവിളക്കായി‌. കെടുന്ന വിളക്കില്‍ ഒരിറ്റെണ്ണകൂടി.

പന്ത്രണ്ടു വര്‍ഷം. അവസാനമായി ഞാന്‍ നിന്നെ കണ്ടതന്നാണു. അടുത്ത നാള്‍ നീയും മുരളിയും പാരീസിലേക്കു പറന്നു. ഞാന്‍ ഈ കൊച്ചു ഗ്രാമത്തില്‍ കൊച്ചു മനുഷ്യരുടെ ഇടയിലെത്തി. നിങ്ങളുടെ വിവാഹത്തിനു വരാനായില്ല എനിക്കു്‌. പാരീസ്‌ എനിക്കകലെയായിരുന്നു. എത്താനാകത്തത്ര അകലെ. ഒരായിരം ചോദ്യങ്ങളുടെ അകലം. ഒരിക്കലും ചോദിക്കരുതായിരുന്ന ചോദ്യങ്ങള്‍. ഉത്തരം കിട്ടാത്ത കടങ്കഥകള്‍. ലക്ഷ്യമില്ലാത്ത യാത്രകള്‍. തീര്‍ത്ഥയാത്രകള്‍! പാരീസിന്റെ വിളക്കുകളില്‍ നിന്നു ദൂരെ, കൊച്ചുഗ്രാമങ്ങളുടെ ആത്മാവിലേക്കു.

വീണ്ടും ആ ഫോണ്‍. അകലങ്ങളില്‍ നിന്നുള്ള സന്ദേശങ്ങളുമായി ഒരു കടുമ്പച്ച യന്ത്രം. നീയായിരുന്നു. വീണ്ടും. നാളെ മുരളി വരും. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം. നാളെ.

(തുടരും)

13 comments:

viswaprabha വിശ്വപ്രഭ said...

സുഖദമാണിങ്ങനെ കാത്തിരിക്കാന്‍‌!

പാലം കടന്ന്‌ പുഴയോരത്തുകൂടെ കുന്നും കയറി നിന്‍റെ കഥ വരുമെന്നോര്‍ത്തു കാത്തിരിക്കാന്‍....

രാജ് said...

ഈ സീരിയലൈസിങ്ങിനു ഒരു പ്രശ്നമുണ്ട്, ആവശ്യമില്ലാത്ത ഒരു ടെന്‍ഷന്‍ തലയില്‍ കയറ്റി വച്ചതുപോലെയാണ്‌... ടെലിവിഷന്കാരും മാധ്യമങ്ങളും അതിലുപരി ജീവിതയും ഓരോ എപ്പിസോഡുകളായി ടെന്‍ഷന്‍ വാരിക്കോരിത്തരുന്നതിനിടയ്ക്ക്... പ്രിയ മനോജേ താങ്കളും? ("you too brutus" -ന്റെ ധ്വനി)

evuraan said...

ആരംഭശൂരത്തം ശരിയാണോ? ആരംഭശൂരത്വം അല്ലേ?

എനിക്കും വല്യ പിടിയില്ല, കേട്ടോ...

--ഏവൂരാന്‍.

aneel kumar said...

മനോജിനെ മലയാളത്തില്‍ വായിക്കാന്‍ പറ്റിയതിന്റെ സുഖം!
(SanTOsham, aahLaaDam ഇവ കീമാനില് പറ്റുന്നില്ല. ആരെങ്കിലും പറഞ്ഞുതരുമോ?)
ആരംഭശൂരത്തം ആവും ശരിയെന്ന്‍ (വെറുതേ)തോന്നുന്നു. വാദമുഖങ്ങള് ഒന്നുമില്ല. കുട്ടിത്തം, വിഢിത്തം എന്നൊക്കെ പറയുന്നപോലെ? അതോ അവയും 'ത്വം' ആണോ? ആവോ...

Manoj Prabhakaran said...

anil, Evooraan, Sooraththam ennaaNu njaan paRayaaru~. thetaaNO ennaRiyilla. enthO, "thvam" oru sanskritization pOle uNTu~.

vaaraphalakkaaranOTu chOdichchaal ariyaam.

Manoj Prabhakaran said...

hmm... viSwaththinte sukham keTuththaathirikkaNO, athO peringngOTante tension maataNO? peringOTare, (I noticed that elsewhere you are being addressed in the bahuvachanam :) ) tension piTikkanTa. sathyam paranjaal ithu oru silly kathha aaNu, alpam dark aaNu thudakkaththilengkilum.

രാജ് said...

അനില്‍,

malayalamwords.com -ല്‍ ലഭ്യമായിട്ടുള്ള കീമാന്‍ വേര്‍ഷന്‍ 2.5.0 ആണ്‌. അതിന്റെ പുതിയ വേര്‍ഷന്‍ ഈ ലിങ്കില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്താലും. സന്തോഷം എന്ന് ആഹ്ലാദത്തോടെ എഴുതുവാന്‍ കഴിയും.

aneel kumar said...

മലയാളം.
സന്തോഷം.
ആഹ്ളാദം.

നന്ദി പെരിങ്സ്..

സു | Su said...

ellaarum abhiprayam paranjille. njaanum ottum kurakkendannu vicharichu. kathha moshamilla.
Su.

Manoj Prabhakaran said...

Sooraththam vs. Soorathvam: veeNTumonnu~ aalOchichchu nOkkiyappOL, Sooratha alle Sari? Souryam ennumaakaam, pakshE aarambhaSouryam ennu parayaaruNTO? Ethaayaalum, thathkaalaththEkku~ aarambhaSooratha ennaakkiyiTTunTu pOstil.

vaaraphalakkaaran kaNunnuNTO enthO?

rathri said...

MP, nannayirikkunnu. ennaNu atuttha bhagham varunnath~?

Anonymous said...

MP, akaamshaabharithanaaNenkilum; aaLkkaar swanthamaayi blOggaathe vallavantEyum bloggil comments aTicchu kazhicchukooTTukayaaN~. athinaal naaLe mathi baakki. Ellavaarum pOyi swanthamaayi blOggin.."yaLLaa..suRaa" (Go..quick)
-S-

ഉമേഷ്::Umesh said...

ശൂരത്വം, ശൂരത, ശൌര്യം എന്നിവയ്ക്കു്‌ ഒരേ അര്‍ത്ഥമാണു്‌. അതാണു ശരി. ആരംഭശൂരത്വം ആണു്‌
ഏറ്റവും സാധാരണ കേള്‍ക്കാറുള്ള വാക്കു്‌. ആരംഭശൂരത എന്നതിനേക്കാള്‍ പ്രാസമുള്ളതുകൊണ്ടാവണം.

മലയാളം മാഷ്മാര്‍ ശൂരത്വം ശരിയാണു്‌, ശൂരത്തം തെറ്റാണു്‌ എന്നു പറയും. ശൂരപദം സംസ്കൃതമായതുകൊണ്ടാണു്‌ അങ്ങനെ പറയുന്നതു്‌. ശൂരന്‍ എന്ന വാക്കു മലയാളമായി എടുത്തു ശൂരത്തം എന്നു പറയുന്നതിലും വലിയ തെറ്റു ഞാന്‍ കാണുന്നില്ല - ഇങ്ങനെ സാധാരണ കാണാറില്ലെങ്കിലും.

ശുദ്ധമലയാളപദങ്ങളുടെ കൂടെ 'ത്വം' അല്ല 'ത്തം' ആണു ചേര്‍ക്കേണ്ടതു്‌. വിഡ്ഢിത്വം, തെമ്മാടിത്വം തുടങ്ങിയവ തെറ്റു്‌; വിഡ്ഢിത്തം, തെമ്മാടിത്തം തുടങ്ങിയവ ശരി.

കഥയുടെ തുടക്കം കൊള്ളാം. ബാക്കി ഭാഗങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നു.

- ഉമേഷ്‌